തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം എസ്ഐ സുദര്ശന് നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.

രാഹുല്‍ ഗാന്ധിക്ക് പുറമെ, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ അധിക്ഷേപിച്ചിരുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ സമിതി അംഗമാണ് ഇയാള്‍.


