തിരുവനന്തപുരം: പെരിയയിലെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പീതാംബരന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെന്നിത്തല രംഗത്തെത്തിയത്. പാര്‍ട്ടി അറിയാതെ പീതാംബരന് കൊലപാതകം നടത്തില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് അദ്ദേഹമെന്നുമാണ് ഭാര്യ നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

