കോട്ടയം: പാലായിലെ കന്യാസ്ത്രീ മഠത്തില്‍ വെച്ച് സിസ്റ്റര്‍ അമലയെ കൊന്ന കേസില്‍ വിധി ഇന്ന്. പാല കാര്‍മലീത്ത മഠാംഗമായിരുന്ന അറുപത്തിയൊന്‍പതുകാരി സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
പാല ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി പറയുന്നത്.
പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ കേസില്‍ വിചാരണ നടന്ന് വരുകയാണ്.

