പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവെ വാഹനത്തില്‍വെച്ച് അധ്യാപകന് മോശമായി പെരുമാറിയെന്നാണ് പരാതി.
സംഭവത്തില്‍ പട്ടിമറ്റം സ്വദേശി കിരണിനെതിരെയാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇള്ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കലോത്സവം കഴിഞ്ഞ് മടങ്ങവെ വാഹനത്തില്‍വെച്ച് അധ്യാപകന് ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. സുഹൃത്തുക്കളോടായിരുന്നു പെണ്‍കുട്ടി വിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്കൂളിലെ കൗണ്‍സിലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.