മൂവാറ്റുപുഴ: മൂന്നാറില്‍ ഖേലോ ഇന്ത്യയുടെ പ്രൊജക്ടില്പ്പെടുത്തി ഹൈ ഓള്ട്ടിറ്റിയൂട് ടെയിനിംഗ് സെന്റര്‍ സ്ഥാപിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കായികക്ഷമത വര്‍ദ്ധിപ്പിക്കാനും, ഗ്രാമീണ മേഖലക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനും ഹൈ ഓള്‍റ്റിറ്റിയൂട് കോച്ചിഗ് സെന്ററുകള്‍ അനിവാര്യമാണ്. നാഷണല്‍ സ്പോര്‍ട്സ് ഡവലപ്പമെന്റ് ഫണ്ടില്‍ നിന്നും അഡ്വഞ്ചര്‍ അക്കാഡമിക്ക് പണമനുവദിക്കണം. അത്ലറ്റിക്സിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള നയരൂപീകരണമുണ്ടാകണം. ഖേലോ ഇന്ത്യ പദ്ധതി കഴിവുള്ളവരെ കണ്ടെത്താനുള്ളതായിരുന്നെങ്കിലും, കഴിവു തെളിയിച്ചവരെ മാത്രം തെരഞ്ഞെടുക്കുന്ന പരിപാടിയായി മാറി. കായിക താരങ്ങളുടെ ജീവിതത്തെ മുഴുവന്‍ സ്പര്‍ശിക്കുന്ന തരത്തില്‍ രജിസ്ട്രേഷന് നമ്പര്‍ പ്രക്രിയ നടപ്പിലാക്കണമെന്നും, തൊഴിലില്ലായ്മ യുവജന വകുപ്പില്‍ വരുന്ന വിഷയമല്ലെങ്കിലും, എല്ലാ വകുപ്പുകളുടെയും നയരൂപീകരണത്തില്‍ യുവജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ ഇടപെടല്‍ നടത്താന്‍ യുവജനക്ഷേമ വകുപ്പിന് കഴിയണമെന്നും സ്പോര്‍ട്സ് യുവജന വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മൂന്നാറില്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

