പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുകയാണ്.രോഗവ്യാപനം തടയാനാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ തീരുമാനമെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തില്‍ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാല്‍ മതിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ 0.22 ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം, പ്രവാസികളില്‍ അത് 1.22 ശതമാനമാണെന്നും സര്‍ക്കാര്‍ പറയുന്നു.


