പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികള്‍ വരേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് പ്രവാസികളോടുള്ള വഞ്ചനയാണെന്നും അടിയന്തരമായി ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ നിലപാടനുസരിച്ച് പ്രവാസികള്‍ക്ക് സൗജന്യ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തിലേക്കുള്ള യാത്ര അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.