ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഒരു യുവാവ്. ഒന്നും രണ്ടുമൊന്നുമല്ല 9,900 കോടി രൂപയാണ് ക്രെഡിറ്റായത്. സന്ദേശം കണ്ട് ആദ്യം യുവാവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഉടനെ ബാങ്കിനെ വിവരം അറിയിച്ചതോടെയാണ് സംഭവിച്ചത് എന്താണെന്ന് വ്യക്തമായത്. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം
സോഫ്റ്റ്വെയർ പിഴവ് കാരണമാണ് ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്ന് മനസിലായത്.ഭാനു പ്രകാശിന്റെ ബറോഡ യുപി ബാങ്കിലെ അക്കൗണ്ടിലേക്കാണ് 99,99,94,95,999.99 രൂപ എത്തിയത്. ഉടനെ അദ്ദേഹം ബാങ്കിൽ ഇക്കാര്യം അറിയിച്ചു. ഭാനു പ്രകാശിന്റേത് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ലോൺ അക്കൗണ്ടാണെന്നും നിഷ്ക്രിയ ആസ്തിയായി (എൻപിഎ) മാറിയെന്നും ബാങ്ക് വ്യക്തമാക്കി. സോഫ്റ്റ്വെയർ പിഴവ് കാരണമാണ് ഭീമമായ തുക അക്കൗണ്ടിലെത്തിയെന്ന സന്ദേശം വന്നതെന്ന് ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം പറഞ്ഞു. പിഴവ് പരിഹരിക്കാനുളള നടപടി തുടങ്ങിയെന്ന് ബാങ്ക് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതുവരെ ഭാനു പ്രകാശിന്റെ അക്കൌണ്ട് ഹോള്‍ഡിൽ വെച്ചിരിക്കുകയാണ്.


