കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്കാണ് അലോഷ്യസിനെ പരിഗണിച്ചിരുന്നത്.
കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍, പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങള്‍ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ പോരാടിയെന്നും അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ് അതിക്രമങ്ങള്‍ നേരിട്ട്, ജയിലുകളില്‍ കിടന്നത് കെഎസ്യു പ്രവര്‍ത്തകരാണ്. എന്നാല്‍, ഈ സമരങ്ങളുടെ ആത്മാവും ത്യാഗവും പരിഗണിക്കാതെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെഎസ്യുവിന് അര്‍ഹമായ പ്രാതിനിധ്യം നല്കാതിരുന്നതില് ഞാന്‍ അതീവ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുന്നു – അദ്ദേഹം വ്യക്തമാക്കി.


