തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ക്കെതിരേ ആഞ്ഞടിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന് രംഗത്ത്. പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു സഹായിച്ച പലരെയും കൈവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനം.
ഒടിയനെതിരേ ഇത്രമാത്രം വിമര്‍ശനങ്ങള്‍ നവമാധ്യമങ്ങള്‍ വഴിയുണ്ടായിട്ടും മഞ്ജു പ്രതികരിക്കാന്‍ തയാറായില്ല. മഞ്ജുവിന്റെ മൗനം തന്നെ അദ്ഭുതപ്പെടുത്തി. സിനിമയിലെ വനിതകളുടെ പുതിയ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല. മഞ്ജു തെറ്റു തിരുത്താന്‍ തയാറാകണം. ഇത്തരം നിലപാട് മാറ്റം മഞ്ജുവിന്റെ വില കളയുമെന്നും ശ്രീകുമാര്‍ മേനോന് ആരോപിച്ചു.

