ഉപ്പുതറ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകുകമ്ബിനടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്സി (42), മകള്‍ മെര്ലിന് (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ടി.വി.കാണുന്നതിനിടയില്‍ ചാനല്‍ മാറ്റിയതാണ് തര്‍ക്കത്തിന് കാരണം. അമ്മയെ വിറകുകൊണ്ടടിക്കുന്നതുകണ്ട മകള്‍ തടസ്സം പിടിച്ചതോടെ മകളുടെയും തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷ് മദ്യലഹരിയിലായിരുന്നു. ഉപ്പുതറ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡു ചെയ്തു.


