സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതില്‍ സ്ത്രീകള്‍ മുന്നില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കനുസരിച്ച് പ്രതിവര്‍ഷം പുരുഷന്മാരേക്കാള് ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുതുതായി ലൈസന്‍സ് എടുത്തത്. ഈ കാലയളവില്‍ 31.91 ലക്ഷം വനിതകളും 21.90 ലക്ഷം പുരുഷന്മാരുമാണ് ഡ്രൈവിങ് ലൈസന്‍സെടുത്തത്. വിവരാവകാശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നതാണ് മേല്‍പ്പറഞ്ഞ കണക്ക്.
2017-2018 മുതല്‍ ഓരോ വര്‍ഷവും ഒമ്പത് ലക്ഷത്തിലധികം വനിതകളും ആറ് ലക്ഷം പുരുഷന്മാരുമാണ് പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത്. കൊവിഡ് കാലത്ത് ലൈസന്‍സ് എടുക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ അക്കാലത്തും 4.51 ലക്ഷം സ്ത്രീകള്‍ ലൈസന്‍സ് എടുത്തുകൊണ്ട് പുരുഷന്മാരെ പിന്നിലാക്കി. 3.31 ലക്ഷം പുരുഷന്മാരായിരുന്നു കൊവിഡ് കാലത്ത് ലൈസന്‍സ് നേടിയത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 225 പേരും അഞ്ചു വര്‍ഷത്തിനിടയില്‍ ലൈസന്‍സെടുത്തു. ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണി സജീവമായതോടു കൂടിയാണ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് കൂടിയതെന്നും എന്നാല്‍ കാറുള്‍പ്പെടെയുള്ള വാഹനങ്ങളോടിക്കുന്ന സ്ത്രീകളും ഇക്കാലയളവില്‍ കൂടിയെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.