മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു അഞ്ചാം തവണയും സംസ്ഥാന തല അംഗീകാരം. ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ രകത ദാനത്തിനു സൗകര്യം ചെയ്ത ബ്ലഡ് ബാങ്കിനുള്ള പുരസ്കാരമാണു പെരിന്തല്‍മണ്ണ ബ്ലഡ്ബാങ്ക് നേടിയത്.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്ജ്ജില് നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അവാര്‍ഡ് ഏറ്റുവാങ്ങി. ബ്ലഡ് ബാങ്ക് മാനേജര്‍ ഇ. രാമചന്ദ്രനും സന്നിഹിതനായിരുന്നു.


