കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ജന്മദിനമായ ജൂണ്‍ 19ന് കോണ്‍ഗ്രസ് കേരളത്തിലെ ഓരോ ജില്ലയിലും അഗതികള്‍ക്കും അശരണര്‍ക്കും ഭക്ഷണ കിറ്റ് വിതരണവും കോവിഡ് പകര്‍ച്ചവ്യാധിക്കെതിരെ നിസ്വാര്‍ത്ഥമായി പോരാടുന്ന ആരോഗ്യ,ശുചിത്വ പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്യുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.
എല്ലാ ജില്ലകളിലെയും ഡി.സി.സികളുടെ നേതൃത്വത്തില്‍ ബ്ലോക്ക്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും പോഷകസംഘടനകളുടേയും സഹകരണത്തോടെയാണ് ഭക്ഷണ വിതരണവും അനുമോദന പരിപാടികളും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


