ആംആദ്മി നേതാവ് സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു.ഡൽഹി എയിംസ് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.
ബിഭവ് കുമാർ തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി. പൊലീസിന് സംഭവത്തിൽ എംപി മൊഴിയും നൽകി.അരവിന്ദ് കെജ്രിവാളിന്റെ പിഎക്കെതിരെ അതിക്രമ ആരോപണം ഉന്നയിച്ച എഎപി നേതാവ് സ്വാതി മലിവാളിനെതിരെ എഎപി മന്ത്രി അതിഷി മർലേന. കേന്ദ്ര ഏജൻസികളുടെ ഭീഷണിയാണ് ഈ രീതിയിൽ പെരുമാറുന്നതിന് സ്വാതിയെ പ്രേരിപ്പിക്കുന്നതെന്ന് അതിഷി ആരോപിച്ചു.


