കൊരട്ടിയില്‍ വീട്ടില്‍ കയറി യുവാവിന്റെ അക്രമം. മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീടിനുനേരെയാണ് അക്രമണം നടന്നത്.സിന്ധുവിനും മകന്റെ കുഞ്ഞിന് നേരെയും അക്രമി വെട്ടുകത്തി ഉയർത്തി ഭീഷണിപ്പെടുത്തി. കാറും വീടിന്റെ ജനൽ ചില്ലകളും തകർത്തു.
ബന്ധുവായ യുവാവ് കൊരട്ടി പാറക്കൂട്ടം സ്വദേശി അശ്വിന് (23) ആണ് അക്രമിച്ചത്. വീടും വീട്ടിന് മുന്നില്‍ നിര്‍ത്തിയ കാറും തല്ലിത്തകര്‍ത്തു.നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് സിന്ധു ചെയ്തുകൊടുത്തില്ല. ഇതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.


