കോഴിക്കോട്: ചേവായൂരില്‍ സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരേ രംഗത്ത്. സഭയ്ക്കു പിന്നാലെ പോലീസും ചതിച്ചെന്നും പ്രതിയായ വൈദികനെ രക്ഷിക്കാനാണ് ശ്രമമെന്നും വീട്ടമ്മ ആരോപിച്ചു. പരാതി ഒതുക്കിത്തീര്‍ക്കാന്‍ താമരശേരി രൂപത ബിഷപ് ശ്രമിച്ചെന്നും അവര്‍ പറഞ്ഞു.2017 ജൂണ്‍ 15നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് വിദേശ മലയാളിയായ വീട്ടമ്മയെ സിറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാകൂട്ടത്തില്‍ കോഴിക്കോട്ട് വീട്ടിലെത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തത്.
സഭയുടേയും ബിഷപ്പിന്റേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നു പുറത്തുപറയരുതെന്നു നിര്‍ദ്ദേശമുള്ളതായി അവര്‍ മൊഴി നല്‍കിയിരുന്നു.അതേസമയം വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് തിരയുന്ന പള്ളി വികാരിയെ ചുമതലകളില്‍ നിന്ന് നീക്കിയതായി താമരശ്ശേരി രൂപത. തിരുവമ്ബാടി ആനക്കാംപൊയില്‍ സ്വദേശിയായ ഫാ. ജേക്കബ് (മനോജ് 47) പ്ലാക്കൂട്ടത്തിലിനെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് രൂപത നടപടിയെടുത്തത്.


