തൃശൂര്‍:സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂര്‍ ജിവിഎച്ച്എസ്എസിന് . പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം കിട്ടിയത്്.സ്കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് ഇന്ന് തുടക്കമായത്.20 വരെ നീളുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി 96 ഇനങ്ങളില്‍ 2680 കൗമാരതാരങ്ങള്‍ അണിനിരക്കും.

