പാലക്കാട് : കൈക്കുലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പലാക്കാട് തരൂര്‍ വണ്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കുമാറാണ് പിടിയിലായത്.തണ്ടപ്പേര് മാറ്റുന്നതിന് അപേക്ഷ നല്കിയ ആളോട് മൂവായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം ഇയാള്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

