അടിമാലി : കാറില്‍ നിന്നു കഞ്ചാവ് ബീഡി പിടിച്ച സംഭവത്തില്‍ കേസ് ഒഴിവാക്കാന്‍ കൈക്കൂലി ചോദിച്ച ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്ഐ ഷിബി ടി.ജോസഫ്, സിപിഒ സുധീഷ് മോഹന്‍, ഡ്രൈവര്‍ പി.സി.സോബിന്‍ ടി.സോജന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അടിമാലി സ്റ്റേഷന് പരിധിയിലാണ് സംഭവം. പറവൂര്‍ സ്വദേശികളായ ആറു യുവാക്കള്‍ മൂന്നാറില്‍ നിന്നു കാറില്‍ വരുമ്പോള്‍ അടിമാലിക്കു സമീപം ട്രാഫിക് പൊലീസ് തടഞ്ഞ് പരിശോധന നടതിതയപ്പോള് കാറില്‍ കഞ്ചാവ് ബീഡി കണ്ടെത്തിയത്.
ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് കേസ് ഒഴിവാക്കാന്‍ 40,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോള്‍ യുവാക്കളുടെ കയ്യിലെ ടാബ്, ഐപാഡ് എന്നിവ വിറ്റു പണം നല്‍കാനായി നിര്‍ദേശം. 36,000 രൂപ തന്നാലും മതിയെന്നായി പൊലീസ്. സംഘത്തിലെ മൂന്നു പേരെ പൊലീസ് വാഹനത്തിനു സമീപം നിര്‍ത്തി മറ്റു മൂന്നു പേര് ടാബും ഐപാഡും വില്‍ക്കുന്നതിന് കാറില്‍ അടിമാലിയിലേക്ക് തിരിച്ചുപോയി. എന്നാല്‍, ചാറ്റുപാറയ്ക്കു സമീപം ട്രാഫിക് പൊലീസ് ഇവരുടെ വണ്ടി വീണ്ടും തടഞ്ഞു. വിവരം അറിഞ്ഞ ട്രാഫിക് പൊലീസ് പണം കൊടുക്കരുതെന്നു പറഞ്ഞു തിരിച്ചയച്ചു.
കൈക്കൂലി സംഭവം പാളിയെന്ന് മനസ്സിലായ ഹൈവേ പൊലീസ് കഞ്ചാവ് ബീഡിയുടെ കണ്ടെത്തിയ കാര്യം രേഖപ്പെടുത്താതെ സീറ്റ് ബെല്‍റ്റ് ഇട്ടില്ല, ഗ്ലാസില്‍ സണ്‍ ഫിലിം പതിച്ചു, നമ്പര്‍ പ്ലേറ്റ് കൃത്യമല്ല എന്നൊക്കെ കാരണങ്ങള്‍ കാട്ടി പെറ്റിക്കേസെടുത്ത് സംഘത്തെ വിട്ടയച്ചു. സഞ്ചാരികളായ യുവാക്കള്‍ പരാതി നല്കിയില്ലെങ്കിലും വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടപടി എടുക്കുകയായിരുന്നു.


