വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കള്ളകടത്തിലും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ഒരുക്കിയ അപകടമാണ് ബാലഭാസ്ക്കറിന്റെ മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്റ്റീഫന്‍ ദേവസിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫന്‍ ദേവസി.
ഇതേസമയം, കേസുമായി ബന്ധപ്പെട്ട് നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കും. ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്ജ്ജുന്, അപകടത്തെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോനക്ക് തയ്യാറായത്.
ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണപരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന് തമ്പിയും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍.


