മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. കൊച്ചിയിലെത്തിയ ശേഷം മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും. പടിഞ്ഞാറൻ ആലപ്പുഴയിലാണ് സംഭവം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ആലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ മീൻപിടിത്തം കഴിഞ്ഞ് ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരസംരക്ഷണ സേനയും കടലിൽ തിരച്ചിൽ നടത്തി. ഇന്നലെ വൈകിട്ട് നാലോടെ ഷൗക്കത്ത് ഉൾപ്പെടെ ഏഴ് മത്സ്യത്തൊഴിലാളികൾ മുബാറക് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിനായി പൊന്നാനിയിൽ നിന്നു പുറപ്പെട്ടു.