കരിപ്പൂര്‍ വിമാന അപകടത്തില്‍ ഒരു മരണം കൂടി. പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന് (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ കാലിന് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
ഓഗസ്റ്റ് ഏഴ് രാത്രി 7.45 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുന്‍ഭാഗം രണ്ടായി പിളരുകയായിരുന്നു. അപകടത്തില്‍ പത്തൊന്‍പത് പേര്‍ക്കാണ് ജീവന് നഷ്ടമായത്.


