മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത. 10 മണിക്കൂര്‍ നീണ്ടുനിന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗം വ്യക്തമാക്കുന്നത്. ശിവശങ്കറിന്റെ ഹെയ്തര്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ചു തന്നെയാണ് തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ ഗൂഢാലോചന നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അതേസമയം കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ യും എം. ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും. അന്വേഷണത്തിന്റെ ഭാഗമായുള്ള എന്‍ഐഎ, കസ്റ്റംസ് റെയ്ഡുകള്‍ ഇന്നും തുടരും.

