സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലായി. ബന്ധപ്പെട്ട് രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മലപ്പുറം കൂട്ടിലങ്ങാടി പടിക്കമണ്ണില്‍ പി എം അബ്ദുള്‍ ഹമീദ്(54), കൂട്ടിലങ്ങാടി പഴമല്ലൂര്‍ അബൂബക്കര്‍ പഴേടത്ത് (60) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരും ജ്വല്ലറി ഉടമകളാണ്. പ്രാദേശിക ലീഗ് നേതാക്കളാണിവര്‍. ഇരുവര്‍ക്കും വര്‍ഷങ്ങളായി സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ജ്വല്ലറികളില്‍ പരിശോധന നടക്കുന്നുണ്ട്.

