സ്വര്‍ണ്ണക്കടത്ത് കേസില്‍ 52 പേര്‍ക്ക് കസ്റ്റംസ് ഇന്ന് നോട്ടിസ് നല്‍കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുന്നത്.
യുഎഇ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. അതേസമയം, ഡിപ്ലോമാറ്റുകള്‍ക്ക് വിദേശകാര്യ മന്ത്രാലയം വഴിയാണ് നോട്ടിസ് നല്‍കുക. സ്വപ്ന സുരേഷ്, എം ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് ഇമെയിലിലൂടെയും തപാലിലൂടെയുമാണ് നോട്ടിസ് നല്‍കുക.


