തിരുവനന്തപുരം: കോവിഡ് 19 കാരണം ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാല്‍ പിഴയീടാക്കില്ലെന്ന് കെഎസ്ഇബി. വൈദ്യുതി വിഛേദിക്കില്ല. കൊറന്റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. അതേ സമയം സംസ്ഥാനത്ത് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടച്ചിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ബിവറേജസ് കോര്പ്പറേഷന് മദ്യശാലകള്‍ അടച്ചിടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിന് പുറമേ വി എം സുധീരന് അടക്കമുളള മറ്റു ചില നേതാക്കളും സമാനമായ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

