ആലപ്പുഴ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന ഉണ്ടായതുമൂലം ആശുപത്രിയിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ഹരിപ്പാട് മുട്ടം കാണിച്ചനെല്ലൂര്‍ ചിറ്റാടിത്തറ കരുണാകരന്റെ മകനാണ് മരിച്ചത്.
കായംകുളത്തുനിന്ന് ഇന്നലെ രാവിലെ ചങ്ങാനാശ്ശേരിയിലേക്ക് വരുമ്ബോള്‍ ചെട്ടികുളങ്ങരയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ബാബു ബസ് നിര്‍ത്തി. സമീപത്തെ കടയില്‍ നിന്നു വെള്ളം കുടിച്ച ശേഷം ബസ് ഡിപ്പോയില്‍ എത്തിച്ചു. ബാബുവിനെ ആലുപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.