തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പ്രചാരണം അതിരുവിടുന്നു. ഗതാഗതകുരുക്ക് അടക്കം ജനജീവിതം തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ടിക്കാറാം മീണ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തയച്ചു.


