തിരുവല്ല : കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി അരുണിനാണ് ഗുരുതര പരുക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ വിഷ്ണുവും ആസിഫും തല്‍ക്ഷണം മരിച്ചു. അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.


