തിരുവനന്തപുരം: 2021 ലെ തെരഞ്ഞെടുപ്പ് ധാരണ പ്രകാരമുള്ള മാറ്റം മാത്രം മതിയെന്ന നിലപാടില്് എല്‍ഡിഎഫ്. ഇതോടെ കടന്നപ്പള്ളി രാമചന്ദ്രനും,കെ.ബി ഗണേഷ്കുമാറും മന്ത്രിമാരാകും എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ല. പ്രായോഗിക പ്രശ്നം എല്‍ജെഡിയെ അറിയിക്കും. അതിനിടെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസില്‍ മുന്‍തൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എകെ ശശീന്ദ്രന് തുടരട്ടെയെന്നാണ് എന്‍സിപി നിലപാട്.
സോളാര്‍ കേസില്‍ കോടതി ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രം ഗണേഷിന്റെ കാര്യത്തില്‍ പുനരാലോചന നടത്തിയാല്‍ മതിയെന്നാണ് ഇടതുമുന്നണിയിലും സിപിഎമ്മിലും ഉണ്ടായ തീരുമാനം.