നിര്‍മാണത്തിലെ അപാകത മൂലം മാസങ്ങളായി അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ തീരുമാനം. അടുത്തമാസം ആദ്യം പണി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇ.ശ്രീധരന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഇതോടെ പാലാരിവട്ടത്തിന് ഉറപ്പും ബലവുമുള്ള പുതിയ പാലമെത്തും.

നിര്‍മാണത്തിന് ഇ.ശ്രീധരന് നേതൃത്വം നല്‍കും. ചെന്നൈ ഐഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തത ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, പിഎസ്സി പരീക്ഷ മലയാളത്തിലാക്കാനും അംഗീകരമായി.


