കൊച്ചി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഒരു തമാശ പറഞ്ഞതിന് ജയിലില്‍ കിടക്കുകയാണ് പത്തനംതിട്ട കോഴഞ്ചേരി പാണ്ടിയാക്കല് സൈമണ്‍ ജോണ്‍. തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് കളിയാക്കി പറഞ്ഞതാണ് സൈമണിന് പുലിവാലായത്.
കുവൈറ്റ് എയര്‍വേയ്സ് വിമാനത്തിലേക്ക് കുവൈറ്റിലേക്ക് പോകാനായാണ് സൈമണ്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈമണിനെ അടിമുടി പരിശോധിച്ചു. ബോംബ്. ഡോഗ് സ്ക്വാഡുകളും എത്തി വിശദമായ പരിശോധന നടത്തി. ഇപ്പോഴേക്കും കുവൈറ്റിലേക്കുള്ള വിമാനം പറന്നുയര്‍ന്നിരുന്നു. ഭീഷണി മുഴക്കിയതിന് സൈമണ്‍ ജയിലിലുമായി.


