തൃശ്ശൂര്‍: കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17.08.2019 ശനി) അവധി പ്രഖ്യാപിച്ചു.
അതേസമയം സംസ്ഥാനത്ത് മഴ കുറയുകയാണ്. ഇന്ന് ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്. നാളെ ഒരിടത്തും ജാഗ്രതാ നിർദേശമില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പും പിൻവലിച്ചു.


