ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മയാണ് യുവതികളിലൊരാള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പൊലീസിനെ അറിയിച്ചു. പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്മാരുമായി പൊലീസ് ചര്‍ച്ച നടത്തുന്നു. ദര്‍ശനം നടത്താനായി പൊലീസ് സംരക്ഷണത്തോടെയാണ് രണ്ട് യുവതകള്‍ എത്തിയതിന് പിന്നാലെ ഇവിടെ അയ്യപ്പന്മാരുടെ നേതൃത്വത്തില്‍ നാമജപവും പ്രതിഷേധവും നടക്കുയാണ്.
അയ്യപ്പഭക്തരുടെ സംഘം ഇവരെ നീലിമലയില്‍ വച്ചാണ് തടഞ്ഞത്. ഷലീമ, രേഷ്മ നിശാന്ത് എന്നീ യുവതികളാണ് ദര്‍ശനത്തിനായി ശബരിമലയിലെത്തിയത്. ഇതില്‍ കണ്ണൂര്‍ സ്വദേശിനികളാണെന്നാണ് സൂചന. ആറു യുവതികളുമായി എട്ടംഗ സംഘമാണ് മല കയറാനെത്തിയത്. ദര്‍ശനം നടത്തി മടങ്ങി വന്ന ഭക്തരാണ് ഇവരെ കണ്ടത്. പിന്നീട് നാമജപത്തോടെ അയ്യപ്പന്മാര് ഇവരെ തടയുകയായിരുന്നു. എന്നാല്‍ യുവതികളെ തടഞ്ഞ ഏഴു അയ്യപ്പന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഏതു വിധേനയും സന്നിധാനത്ത് എത്തിക്കുമെന്ന നിലപാടിലാണ് പൊലീസ്. സന്നിധാനത്ത് എത്താതെ തങ്ങള്‍ മടങ്ങില്ലെന്ന നിലപാടിലാണ് യുവതികളും. ഇതോടെ നീലിമലയില്‍ സംഘര്‍ഷ സാധ്യത നിലനില്്ക്കുകയാണ്. പൊലീസിന്റെ കനത്ത സുരക്ഷ നീലിമലയില്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

