മൂവാറ്റുപുഴ : ഈസ്റ്റ് മാറാടി സ്കൂളില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ (വല്ലകി 2023) പ്രകാശനം ചെയ്തു.മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബിയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാമും ചേര്‍ന്ന് ആണ് പ്രകാശനം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബിജു കുര്യാക്കോസ്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാര്‍ പി.പി.ജോളി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സനും വാര്‍ഡ് മെമ്പറുമായ ജിഷ ജിജോ, മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ,പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ ,സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സിനിജ സനില്‍ ,എം.പി. ടി.എ പ്രസിഡന്റ് ഗ്ലന്നി ഉലഹന്നാന് , പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹിം, ഹെഡ് മാസ്റ്റര്‍ അജയന് എ.എ, പ്രോഗ്രാം കണ്‍വീനര്‍ പി.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

