മൂന്നാര്‍: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയെ പുലി ആക്രമിച്ചു. ഷീല ഷാജിയെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ഷീലയെ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴയ മൂന്നാറില്‍ ചെക്ക്ഡാം നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആക്രമണം.
ഡാം നിര്‍മ്മാണത്തിനുള്ള കല്ല് ശേഖരിക്കുന്നതിനിടെ ഷീലയടക്കം നാല് പേര് പുലിയുടെ മുന്നില്‍പ്പെടുകയായിരുന്നു. പുലിയുടെ മുന്നില്‍ പെട്ടു പോയ തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ അവസാനമുണ്ടായിരുന്ന ഷീലയെ പുലി പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ഷീല അലറി ഓടിയതോടെ പുലി പിന്തിരിഞ്ഞു പോയി.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം നേരത്തേയും ശ്രദ്ധില്പ്പെട്ടിരുന്നു. ഒടുവില്‍ ആക്രമണത്തിലെത്തിയതാടെ പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തേക്ക് വരികയായിരുന്ന വനപാലകരുടെ വാഹനം സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.


