വയനാട് ചെമ്പ്ര വനസംരക്ഷണ സമിതിയിലെ സാമ്പത്തിക തിരിമറിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്.സാമ്പത്തിക തിരിമറിയിൽ വൻ ഗൂഢാലോചന ഉണ്ടെന്നാണ് നിഗമനം. 16 ലക്ഷം രൂപയുടെ തിരിമറിയാണ് നടത്തിയത്. ടിക്കറ്റ് കൗണ്ടറിലുള്ള ജീവനക്കാരന് മാത്രം ഇത്രയും വലിയ തുകയുടെ ക്രമക്കേട് നടത്താന്‍ കഴിയില്ല. വനംവിജിലൻസ് എപിസിസിഎഫ് എൽ. ചന്ദ്രശേഖർ ഐഎഫ്എസിന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണസംഘത്തെയും നിയോഗിച്ചു.
തിരിമറി നടത്തിയ 16 ലക്ഷം രൂപയും തിരിച്ചടച്ചെങ്കിലും ഗൗരവമായ ക്രമക്കേടാണ് ചെമ്പ്രയിലേത്. എട്ട് വര്‍ഷമായി ചെമ്പ്രയില്‍ ഓഡിറ്റിങ് നടത്തിയിട്ടില്ല. ഒരു ലക്ഷം രൂപവരെ ദിവസം വരുമാനം കിട്ടാറുണ്ട്. ചെമ്പ്ര വനസംരക്ഷണ സമിതി രൂപീകരിച്ച 2008 മുതലുള്ള കണക്കുകൾ മുഴുവനായി പരിശോധിക്കാനാണ് നിർദേശം. തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയും പ്രത്യേക സംഘം അന്വേഷിക്കും.നടപടിയുണ്ടാവുമെന്ന് ഭയന്നതോടെയാണ് 16 ലക്ഷം രൂപയും തിരികെ അടച്ചത്. വനം വകുപ്പിന്റെ വിജിലന്‍സ് അന്വേഷണം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പോലീസിനും വനംവകുപ്പ് പരാതി നല്‍കിയിട്ടുണ്ട്


