കൊച്ചി: നെടുമ്പാശേരിയില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണം പൊടിച്ച് അടിവസ്ത്രത്തില്‍ തേച്ചുകടത്താന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചങ്ങരംകുളം സ്വദേശി അക്ബറാണ് കസ്റ്റംസിന്റെ പിടിയിലായത്. 649 ഗ്രാം തങ്കമാണ് ഇയാള്‍ ഇത്തരത്തില്‍ ഒളിപ്പിച്ചത്.
രാവിലെ ഗ്രീന്‍ചാനലില്‍ കൂടി നടന്നുപോയപ്പോള്‍ ഇയാള്‍ ധൃതി കാണിച്ചു. ഇതില്‍ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് അടിവസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. അതിന്റെ ഒന്നിന്റെ ഉള്ളിലായാണ് ഇയാള്‍ സ്വര്‍ണ്ണം പൊടിച്ച് തേച്ചിരുന്നത്.


