ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ 40 ഓളം കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 2022 ഒക്ടോബര്‍ 23, 2022 നവംബര്‍ 19 തീയതികളില്‍ യഥാക്രമം തമിഴ്നാട്ടിലെ കോയമ്പത്തൂരിലും കര്‍ണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വര്‍ഷം നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍. കായമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍, നാഗപ്പട്ടിണം, തിരുനെല്‍വേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടില്‍ റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ജില്ലയിലെ കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീന് സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ ഭീകരവിരുദ്ധ സ്ക്വാഡ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.2022 ഫെബ്രുവരിയില്‍ ഈറോഡിലെ സത്യമംഗലം കാടുകളില്‍ പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്നും എന്‍ഐഎ പറയുന്നു


