ശബരിമല : നവകേരള ബസിനേക്കാൾ കുറച്ചുകൂടി സൗകര്യമുള്ള ബസാണ് നിലയ്ക്കൽ – പമ്പ റൂട്ടിലെ ബസെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പമ്പയിലെ അവലോകന യോഗത്തിനായി ബസിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രക്കാരോട് സംസാരിക്കാനും പ്രശ്നങ്ങൾ അറിയാനുമായിരുന്നു യാത്ര. ശബരിമലയുമായി ബന്ധപ്പെട്ട ചെറിയ വീഴ്ചകളെ പെരുപ്പിച്ചു കാട്ടിയതാണെന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

