മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോള്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്കൂള്‍ വിദ്യാര്‍ഥി ഷഫ്ന ഷെറിന് ആണ് മരിച്ചത്.
ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ന് പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് വരുന്നതിനിടെ 12 മണിയോടെയാണ് അപകടമുണ്ടായത്.


