നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടി വീണ്ടും സുപ്രീംകോടതിയില്‍. ഒരു കാരണവശാലും ആക്രമണ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് നടി. സുപ്രീംകോടതിയില്‍ രേഖാമൂലം ആവശ്യപ്പെട്ടു. അതേസമയം, പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ തടസ്സമില്ല.
തന്റെ സ്വകാര്യത മാനിക്കണമെന്നും നടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാനുള്ള അവകാശം തനിക്കുണ്ടെന്നും നിരപരാധിത്വം തെളിയിക്കണമെന്നും പ്രതി ദിലീപ് സുപ്രീംകോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.