ഇടക്കൊച്ചിയില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. തിരുവനന്തപുരം വെള്ളായണി സ്വദേശി നിധിന് ജയനെയാണ് (23) കാണാതായത്. രാവിലെ 7.15 ഓടെയാണ് നിധിനും സുഹൃത്തും സഞ്ചരിച്ച വളളം മറിഞ്ഞത്. സുഹൃത്ത് ഇടക്കൊച്ചി ഭാഗത്തേക്ക് നീന്തി കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശി ഗോഡ്വിനാണ് രക്ഷപ്പെട്ടത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ ഇവര്‍ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്നു. രാവിലെ വള്ളത്തില്‍ കാഴ്ച കാണാന്‍ ഇറങ്ങവെയാണ് അപകടം ഉണ്ടായത്. നിധിനായുള്ള തെരച്ചില്‍ തുടരുന്നു.

