കുടുംബവഴക്കിനെതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെയും മകളെയും അക്രമിച്ചു. ഇവരുടെ ദേഹത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. 36കാരി റാബിനിഷ, 17കാരിയായ മകള്‍ എന്നിവര്‍ക്കുനേരെയാണ് ആസിഡൊഴിച്ചത്. കുടുംബവഴക്കിനേത്തുടര്ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. റാബിനിഷയുടേയും മകളുടേയും ബഹളം കേട്ട് എത്തുമ്പോഴേക്കും ഷിഹാബുദ്ദീന് സ്ഥലം വിട്ടിരുന്നു.
ഗുരുതര പൊള്ളലേറ്റ റാബിനിഷയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കണ്ണിലും കഴുത്തിലും നെഞ്ചിലുമായാണ് പൊള്ളലേറ്റത്. മകള്‍ക്ക് പ്രാഥമിക ചികിത്സ നല്കി. ആസിഡ് തെറിച്ച് മകള്‍ക്ക് കൈയിലാണ് പൊള്ളലേറ്റത്.
സംഭവസമയത്ത് മകനും മറ്റൊരു മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഐ.പി.സി. 326 എ വകുപ്പുപ്രകാരം ഷഹാബുദ്ദീന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.


