കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിൽ പല്ലാരിംമഗലം സ്വദേശിനിയായ നഴ്സ് മരിച്ച സംഭവത്തിൽ ആശുപത്രി മാനേജറെ സസ്പെൻഡ് ചെയ്തു. മരിച്ച അമീനയെ മാനസികമായി ആശുപത്രി മാനേജർ പീഡിപ്പിച്ചതായി പരാതി
ഉയർന്നതോടെയാണ് നടപടി. യുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
അമീന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ അബ്ദുൽ റഹ്മാനിനെതിരെ പരാതി നൽകി.
അമാന ആശുപത്രിയിലെ ജനറൽ മാനേജരായിരുന്ന അബ്ദുൽ റഹ്മാനെതിരെയാണ് കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയത്,നിലവിൽ അബ്ദുറഹ്മാനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അബ്ദുറഹ്മാന്റെ മാനസികമായ പീഡനമാണ് അമീന ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇയാളുടെ മാനസിക പീഡനങ്ങൾക്കും സമ്മർദ്ദത്തിൻ്റെ യും ഭാഗമയി കുറ്റിപ്പുറം അമാന ആശുപത്രിയിൽ നിന്നും മറ്റ് ആശുപത്രികളിലേക്ക് ജോലി തേടി പോയവരും,നിലവിൽ അമാന ആശുപത്രിയിൽ ജോലി ചെയ്യുന്നവരുമായ പത്തോളം പേരാണ് പരാതിക്കാർ.
അമാന ആശുപത്രിയിലെ നഴ്സും പല്ലാരിമംഗലം പുലിക്കുന്നപ്പടി പുതിയേടത്ത് മിഫ്ലാജിന്റെ മകളുമായ അമീന(20) ആണ് മരിച്ചത്. ശനി വൈകുന്നേരം നാല് മണിയോടേയാണ് ആശുപത്രിയിലെ ഒരു മുറിയിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രാഥമിക ചികിത്സ നൽകി അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരിച്ചു. അമീന കഴിഞ്ഞ രണ്ടര വര്‍ഷമായി അമാന ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അമാന ആശുപത്രിയിൽ പൊതുദര്‍ശനത്തിന് വച്ചിരുന്നു. തുടർന്ന് മൃതദേഹം പല്ലാരിമംഗലത്തേക്ക് കൊണ്ടുവന്ന് സംസ്കരിച്ചു. സഹപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.