സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കസ്റ്റംസ് ഇതിനായി നിയമപ്രകാരം ഉടന്‍ നോട്ടീസ് നല്‍കും. കൊച്ചി
യിലെത്തിച്ചാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണക്കടത്ത് ഗൂഡാ ലോചന ശിവശങ്കറിന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നുവെന്ന് കേസിലെ പ്രതി സരിത് മൊഴി നല്കി. എന്നാല്‍ ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്നും സരിത് വ്യക്തമാക്കി. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സരിത് ചോദ്യം ചെയ്യലില്‍ പറഞ്ഞു. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കുന്നത്.

