വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി. സി.ബി.ഐയെ ഉദ്ധരിച്ച് തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവന്‍ സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന് തോമസ് ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ മൊഴി തെറ്റാണെന്നായിരുന്നു നുണപരിശോധനാ ഫലം.
അതേസമയം കണ്ട കാര്യങ്ങളില്‍ ഉറച്ച് താന്‍ നില്‍ക്കുന്നുവെന്നായിരുന്നു കലാഭവന്‍ സോബിയുടെ പ്രതികരണം. താന്‍ പറഞ്ഞത് കള്ളമാണെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞാല്‍ നിയമനടപടി സ്വീകരിക്കും. അന്വേഷണം അട്ടിമിറിക്കാന്‍ സമ്മതിക്കില്ലെന്നും സോബി പറഞ്ഞിരുന്നു.


