സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് വൈറസ് വ്യാപനം നിലനില്‍ക്കുന്ന അവസരത്തില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തണമെന്ന് സര്‍ക്കാര്‍ ബസുടമകളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് പ്രാബല്യത്തിലാക്കാന്‍ കഴിയില്ലെന്നും കുറച്ച് ആളുകളുമായി ബസ് ഓടുന്നത് നഷ്ടമാണെന്നും ബസുടമകള്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണയായത്. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ വിലയിരുത്തി. പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവ് പുറത്തിറക്കും. കര്‍ശന നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കണം ബസ് സര്‍വീസ്. യാത്രക്കാരെ പരിമിതപ്പെടുത്തിയായിരിക്കും ബസ് യാത്ര അനുവദിക്കുകയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.