കൊച്ചി:തട്ടിക്കൊണ്ടു പോയി നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. കൊച്ചി നെടുമ്പാശേരിയില്‍ വനിത ടാക്സി ഡ്രൈവര്‍ ക്വൊട്ടേഷന്‍ നല്‍കിയെന്നാരോപിച്ച് വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍ ഫൈസലാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.
വിമാനത്താവളത്തില്‍ ഉണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ഫൈസലിനെ കടങ്ങൂരിലേക്ക് വിളിച്ചുവരുത്തി,തുടര്‍ന്ന്് ഇവിടെ തന്നെ ആക്രമിക്കുകയായിരുന്നെന്നും ഫൈസലിന്റെ പരാതിയില്‍ പറയുന്നു.
താന്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗുണ്ടകള്‍ കാറിന്റെ താക്കോല്‍ കൈക്കലാക്കി വീണ്ടു മര്‍ദ്ദിച്ചു. ഷൈലജ എന്ന ടാക്സി ഡ്രൈവറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സിജോ കോട്ടായിയും സംഘവുമാണ് തന്നെ മര്‍ദ്ദിച്ചതെന്നും ഫൈസല്‍ പരാതിയില്‍ പറയുന്നുണ്ട്. പരാതി നല്കിയാല് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്റെ നഗനചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇഷ്ടിക മുഖത്ത് ചുറ്റി മുഖത്തടിച്ചെന്നും ഫൈസലിന്റെ പരാതിയില്‍ പറയുന്നുണ്ട്.ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.